മൂന്നാറിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്ക്കൊടി ദേശീയ പാതയിൽ മൂന്നാർ പൊലീസ് സ്റ്റേഷന് സമീപം വീണ്ടും മണ്ണിടിഞ്ഞ് ​ഗതാഗതം തടസപ്പെട്ടു. മണ്ണുനിക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ജോലികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ബൊട്ടാണിക്കൽ ഗാർഡനു സമീപവും മണ്ണിടിഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാം തവണയാണ് മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുന്നത്.

മണ്ണിടിച്ചിൽ തുടർച്ചയായയോടെ പഴയമൂന്നാർ വഴിയുള്ള ഗതാഗതത്തിന് ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജാക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്ന നിർദേശമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്നത്.

വലിയ അളവിലല്ലെങ്കിൽ കൂടിയും മേഖലയിൽ തുടർച്ചയായി മണ്ണിടിയുന്നുണ്ട്. ഇത് ഇതുവഴിയുള്ള ഗതാഗതത്തെ ബാധിക്കുന്നുണ്ട്. എപ്പോൾ മണ്ണിടിയും എന്ന് പറയാനാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ മൂന്നാറിലടക്കം മഴ തുടരുകയാണ്. ഇടവിട്ട് ശക്തമായി മഴ പെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.

Previous post ശ്രീലങ്കയിലെ പ്രതിസന്ധി; അഭയാർത്ഥി പ്രവാഹത്തിന് സാധ്യത
Next post മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ