
മൂന്നാം ക്ലാസുകാരന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, ഗുരുതരപരിക്ക്
തിരുവന്തപുരം പൂവച്ചലില്‍ സ്കൂളിന് മുന്നില്‍ വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. പൂവച്ചല്‍ യു.പി. സ്കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി മാമ്പള്ളി സ്വദേശി ഇമ്മാനുവേലാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. രാവിലെ 8.45ഓടെയാണ് സംഭവം. സിമന്റ് കയറ്റി വന്ന ലോറിയാണ് സ്കൂളിലേക്ക് പോയ കുട്ടിയെ ഇടിച്ചിട്ടത്.
നിലത്തുവീണ കുട്ടിയുടെ ശരീരത്തിലൂടെ ലോറിയുടെ മുന്നിലെ വലതു വശത്തെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അതുവഴി വന്ന കാര്‍ യാത്രകാര്‍ സംഭവം കണ്ട് വാഹനം നിര്‍ത്തി കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കായതിനാല്‍ പ്രാഥമിക ചികിത്സ നല്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.