മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന് അധിക്ഷേപ പരാമര്‍ശം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മുസ്ലിം സ്ത്രീകള്‍ പ്രസവ ഫാക്ടറികളെന്ന അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റായ്ചൂര്‍ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. വാട്‌സാപ്പിലും ഫേസ്ബുക്കിലുമാണ് തമ്പക് ഇത്തരത്തില്‍ പോസ്റ്റിട്ടത്. രാജുവിനെതിരെ പരാതി നല്‍കിയിട്ടും അറസ്റ്റുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി ലിംഗ് സുഗുര്‍ പൊലീസ് സ്റ്റേഷനില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published.

Previous post കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ / കാറ്റോട് കൂടിയ മഴക്ക് സാധ്യത
Next post ലോക കേരളസഭ: സുതാര്യതയും, സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി