മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി; വിമര്‍ശനവുമായി ബിജെപി

മുസ്ലിം ലീഗ് പൂര്‍ണമായും മതേതര പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യാഴാഴ്ച വാഷിങ്ടന്‍ ഡിസിയിലെ നാഷനല്‍ പ്രസ് ക്ലബില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെ, കേരളത്തില്‍ മുസ്ലിം ലീഗുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ”മുസ്ലിം ലീഗ് തികച്ചും മതേതര പാര്‍ട്ടിയാണ്. അതില്‍ മതേതരമല്ലാത്തതായി ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാന്‍ കരുതുന്നു”- രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പരാമര്‍ശത്തിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മുസ്ലിം ലീഗിനെ മതേതര പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചത് വയനാട്ടില്‍ സ്വീകാര്യത നിലനിര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ആവശ്യകത കൊണ്ടാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദികളായ ‘ജിന്നയുടെ മുസ്ലിം ലീഗ്’, രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തില്‍, ഒരു ‘മതേതര പാര്‍ട്ടി’യാണെന്നും മാളവ്യ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous post ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ല; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
Next post അഴക് മച്ചാന്‍: ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു