മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഇ​ന്ന് തു​റ​ക്കും

ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് ഇന്ന് രാ​വി​ലെ 11.30ന് ​തു​റ​ക്കും. ര​ണ്ട് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​റാ​ണ് ഉ​യ​ർ​ത്തു​ക. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ 534 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കും. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 1,000 ഘ​ന​യ​ടി​യാ​യി ആ​ക്കും.

ഇത് സംബന്ധിച്ച് കേരളം തമിഴ്നാടിനു മുന്നറിയിപ്പ് നൽകി . സുരക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ത​യാ​റെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 137.25 അ​ടി​യാ​ണ്.

അ​തേ​സ​മ​യം, ഇ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ളെ കൂ​ടി ഇ​ടു​ക്കി​യി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published.

Previous post സംസ്ഥാനത്ത് മഴ തുടരുന്നു; 9 ജില്ലകൾക്ക് ഇന്ന് അവധി
Next post മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് തുറന്നു