
മുഖ്യമന്ത്രിയുടെയും കെ.സുധാകരന്‍റെയും വീടുകള്‍ക്ക് കനത്ത സുരക്ഷ
തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ബോംബാക്രമണമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പോലീസ്. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെയും വീടുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.
എകെജി സെന്ററിനു സമീപം വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളില്‍ പോലീസ് പരിശോധന ശക്തമാക്കി. കണ്ണൂരിലും കനത്ത സുരക്ഷയാണ് പോലീസ് സജ്ജമാക്കിയിരിക്കുന്നത്. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനും സുരക്ഷകൂട്ടി.
വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
