മുഖ്യമന്ത്രിയും സി.പി.എമ്മും ശ്രമിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒഴിവ് നികത്താന്‍- കെ.സുരേന്ദ്രന്‍

ജമാഅത്തെ ഇസ്ലാമി- ആര്‍.എസ്.എസ്. ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനത്തില്‍ മുഖ്യമന്ത്രിയെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍.എസ്.എസ്സുമായി മുസ്ലിം സംഘടനകള്‍ ചര്‍ച്ച ചെയ്യരുതെന്ന പിണറായി വിജയന്റെ നിലപാട് ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അട്ടിപേറവകാശം ആരും പിണറായി വിജയനെ ഏല്‍പ്പിച്ചിട്ടില്ല. മതങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആഗ്രഹിക്കുന്നതുകൊണ്ടാണ് ഹിന്ദു- മുസ്ലിം സംഘടനകളുടെ ചര്‍ച്ചക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published.

Previous post സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം
Next post ലേബർ റൂമിൽ നിന്നും പരീക്ഷാ ഹാളിലേക്ക്