
മുഖ്യമന്ത്രിക്ക് രാജിവയ്ക്കാനുള്ള ബുദ്ധി ഇനിയെങ്കിലും തെളിയുമെന്നാണ് കരുതുന്നത്: സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അധികാരദുർവിനിയോഗത്തിലൂടെ രക്ഷപ്പെടാനാണ് പിണറായിയുടെ ശ്രമം. തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നും സതീശൻ ആരോപിച്ചു.
രാജിവയ്ക്കാനുള്ള ബുദ്ധി ഇനിയെങ്കിലും പിണറായിക്ക് തെളിയുമെന്നാണ് കരുതുന്നത്. കണക്ക് ചോദിക്കാതെ ഒരുകാലവും കടന്നുപോയിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു