
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പോലീസ് നോട്ടീസ് നല്‍കും. യൂത്ത് കോണ്‍ഗ്രസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലുള്ള നേതാക്കള്‍ക്കാണ് നോട്ടീസ് നല്‍കുക.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥിന് ജാമ്യം ലഭിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. കൂടുതല്‍ നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസില്‍ നിന്നുതന്നെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണസംഘം നേതാക്കളുടെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്