
മുകളില്‍ നിന്ന് റോക്കറ്റ് പോലെ താഴേക്ക്, ഓടുന്ന കാറിന്റെ റൂഫ് തുളച്ചുകയറി ഇരുമ്പ് വടി
മഹാരാഷ്ട്രയില്‍ ഓടുന്ന കാറിന്റെ മുകളിലേക്ക് വീണ ഇരുമ്പു വടി തുളച്ചുകയറി. കാറിന്റെ റൂഫ് തുളച്ച് സീറ്റിന് തൊട്ടരികില്‍ ‘ലാന്‍ഡ്’ ചെയ്ത ഇരുമ്പു വടിയില്‍ നിന്ന് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുംബൈ താനെ മെട്രോ തൂണിന് താഴെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന ജിതേന്ദ്ര യാദവാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. മെട്രോ തൂണില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വീണ ഇരുമ്പു വടിയാണ് കാറിന്റെ റൂഫ് തുളച്ച് അകത്തുകയറിയത്. തൊഴിലാളിയുടെ കൈയില്‍ നിന്ന് ലംബമായി വീണ ഇരുമ്പു വടി റോക്കറ്റ് പോലെയാണ് താഴെ പതിച്ചത്. കാറിന്റെ മെറ്റല്‍ റൂഫ് തുളച്ചു അകത്തെത്തിയ ഇരുമ്പു വടിയില്‍ നിന്ന് ജിതേന്ദ്ര യാദവ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സീറ്റിന് തൊട്ടരികിലാണ് ഇരുമ്പുവടി വന്നുവീണത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.