മിന്നൽ പരിശോധനയ്ക്ക് ലീഗൽ മെട്രോളജി സ്‌ക്വാഡുകൾ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുര ജില്ലയിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ സ്‌ക്വാഡുകൾ സെപ്റ്റംബർ ഒന്നു മുതൽ ഏഴുവരെ മിന്നൽ പരിശോധന നടത്തും. മുദ്ര ചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, പാക്കേജ്ഡ് ഉൽപ്പന്നങ്ങളുടെ നിയമാനുസൃതമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, പാക്കെറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക, അളവിലും തൂക്കത്തിലുമുള്ള കൃത്രിമം തുടങ്ങിയവ കണ്ടെത്തിയാൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നതിന് ലീഗൽ മെട്രോളജി കൺട്രോളർ ഓഫീസിൽ കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം. ഫോൺ നമ്പരുകൾ: 0471-2303821 (കൺട്രോൾ റൂം), 8281698020 (ഡെപ്യൂട്ടി കൺട്രോളർ ഫ്‌ളയിങ് സ്‌ക്വാഡ്), 8281698011 (അസിസ്റ്റന്റ് കൺട്രോളർ), 8281698014 (ഇൻസ്‌പെക്ടർ സർക്കിൾ 2), 8281698017 (ഇൻസ്‌പെക്ടർ നെയ്യാറ്റിൻകര സർക്കിൾ 1), 8281698018 (ഇൻസ്‌പെക്ടർ നെയ്യാറ്റിൻകര സർക്കിൾ 2), 8281698016 (ഇൻസ്‌പെക്ടർ നെടുമങ്ങാട്), 8281698016 (ഇൻസ്‌പെക്ടർ ആറ്റിങ്ങൽ), 9400064081 (ഇൻസ്‌പെക്ടർ കാട്ടാക്കട), 9400064080 (ഇൻസ്‌പെക്ടർ വർക്കല).

Leave a Reply

Your email address will not be published.

Previous post വിദേശത്ത് നിന്നും വരുന്നവർക്ക് ഇവിടെ ലഭ്യമായ വാക്സിനെടുക്കാം
Next post കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതൽ മത്സ്യബന്ധനം പാടില്ല