മികച്ച പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021-22 വർഷത്തെ സംസ്ഥാന സ്‌കൂൾ പി.ടി.എ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രൈമറി തലത്തിൽ കോട്ടയം ഗവ. യു.പി. സ്‌കൂൾ അക്കരപ്പാടത്തിനാണ് ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം കൊല്ലം ജി.എൽ.പി.എസ് പന്മനമനയിൽ, മൂന്നാം സ്ഥാനം പത്തനംതിട്ട ഗവ. യു.പി.എസ് പൂഴിക്കാട്, നാലാം സ്ഥാനം എറണാകുളം ജി.യു.പി.എസ് പായിപ്ര, അഞ്ചാംസ്ഥാനം കണ്ണൂർ വാരം മാപ്പിള എൽ.പി സ്‌കൂൾ കടംങ്കോട്.

സെക്കൻഡറി തലത്തിൽ കൊല്ലം ആദിത്യ വിലാസം ഗവ. ഹൈസ്‌കൂൾ തഴവ ഒന്നാമതായി. രണ്ടാം സ്ഥാനം വയനാട് ഗവ. ഹൈസ്‌കൂൾ ബീനാച്ചി, മൂന്നാം സ്ഥാനം ആലപ്പുഴ ഗവ. ഡി.വി.എച്ച്.എസ്.എസ് ചാരമംഗലം, നാലാം സ്ഥാനം പാലക്കാട് ഗവ. ഓറിയന്റൽ എച്ച്.എസ്.എസ് എടത്തനാട്ടുകര, അഞ്ചാംസ്ഥാനം കണ്ണൂർ ഗവ. എച്ച്.എസ്.എസ് ഇരിക്കൂർ.

അഞ്ചുലക്ഷം രൂപയും സി.എച്ച് മുഹമ്മദ്‌കോയ എവർട്രോളിങ് ട്രോഫിയും പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. രണ്ടു മുതൽ അഞ്ചുവരെ സ്ഥാനം ലഭിച്ചവർക്ക് യഥാക്രമം നാലുലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. സെപ്റ്റംബർ അഞ്ചിന് കണ്ണൂരിൽ നടക്കുന്ന അധ്യാപകദിനാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Leave a Reply

Your email address will not be published.

Previous post മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി
Next post കേന്ദ്ര ലാബിന്റെ സർട്ടിഫിക്കറ്റോട് കൂടിയാണ് റാബീസ് വാക്‌സിൻ വിതരണം ചെയ്യുന്നത്: കെ.എം.എസ്.സി.എൽ