മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു; ചെന്നൈ വഴിയുള്ള ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

മാൻഡോസ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്റർ വരെ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
തമിഴ്നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്
മാൻഡോസ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ച സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ ചെന്നൈ വഴിയുള്ള ട്രെയിൻ സ‍ർവീസുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേയുടെ ചെന്നൈ ഡിവിഷൻ അറിയിച്ചു. ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷനിൽ നിന്നുള്ള ഔപചാരിക കത്ത് അനുസരിച്ച്, സുരക്ഷാ നിർദ്ദേശങ്ങൾ പുനസ്ഥാപിക്കാൻ എല്ലാ മുൻനിര തൊഴിലാളികളെ അറിയിക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ഗണേഷ് ബന്ധപ്പെട്ട ബ്രാഞ്ച് ഓഫീസർമാർക്കും ഫീൽഡ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

“കാലാവസ്ഥാ മുന്നറിയിപ്പ് റിപ്പോർട്ടുകളുടെയും നിലവിലുള്ള സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമെങ്കിൽ സബർബൻ ട്രെയിനുകൾ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യാം. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന കാലാവസ്ഥാ വകുപ്പുമായും സമീപ റെയിൽവേ സോണുകളുമായും ബന്ധം നിലനിർത്തണം” അറിയിപ്പിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous post മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു
Next post ജോലി വാഗ്‌ദാനം ചെയ്‌ത്‌ രണ്ടര കോടി തട്ടി എക്സൈസ് ഉദ്യോഗസ്ഥൻ