
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബി.ജെ.പി നേതാവ് ഫട്നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യം മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്ന ഫട്നാവിസ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. രാത്രി 7.30 ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ന് വൈകിട്ട് ഏകനാഥ് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്നാവിസും ഒരുമിച്ചെത്തിയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അപ്രതീക്ഷിതമായി ഷിന്‍ഡെയെ മുഖ്യമന്ത്രിയായി വാര്‍ത്താസമ്മേളനത്തില്‍ ഫട്നാവിസ് പ്രഖ്യാപിക്കുകയായിരുന്നു.
