മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിൻവലിച്ചു. നിലവിൽ മൂന്നു ജില്ലകളിൽ മാത്രമാണ് റെഡ് അലര്‍ട്ട് .അതേസമയം എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

One thought on “മഴയുടെ ശക്തി കുറയുന്നു; ഏഴ് ജില്ലകളിലെ റെഡ് അലര്‍ട്ട് പിൻവലിച്ചു

Leave a Reply

Your email address will not be published.

Previous post ചായ്ക്കാരി..ലൗ ലെറ്റർ, പിന്നെ ഉണ്ണിമായ #trivandrum
Next post മോൻസൻ മാവുങ്കൽ സുപ്രീംകോടതിയിൽ: പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചത്