മമ്മൂട്ടി സമ്മാനിച്ച വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ആസിഫ് അലി; വാച്ചിന്റെ വില കേട്ട് ഞെട്ടി ആരാധകർ

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രമായിരുന്നു റോഷാക്ക്. വന്‍ വിജയമായിരുന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി എത്തിയത് ആസിഫ് അലിയായിരുന്നു.
ചിത്രത്തിന്റെ വിജയാഘോഷം ഇന്ന് സംഘടിപ്പിച്ചിരുന്നു. സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെ ആസിഫ് അലിക്ക് മമ്മൂട്ടി റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു.
ഇപ്പോഴിത തനിക്ക് സമ്മാനമായി ലഭിച്ച റോളക്‌സ് വാച്ചിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി തനിക്ക് സമ്മാനിച്ച റോളക്‌സ് വാച്ചിന്റെ ചിത്രങ്ങള്‍ ആസിഫ് പങ്കുവച്ചത്.
നിങ്ങളെ പോലെ മറ്റാരുമില്ല എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് ആസിഫ് കുറിക്കുന്നത്. മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും മെന്‍ഷന്‍ ചെയ്താണ് ആസിഫ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ചിത്രങ്ങള്‍ വൈറലായതോടെ വാച്ചിന്റെ വിലയാണ് ആരാധകര്‍ തിരഞ്ഞത്. വാച്ചിന്റെ വില കേട്ട് ഞെട്ടുകയാണ് പ്രേക്ഷകര്‍. ഏതാണ്ട് 8 ലക്ഷത്തോളം രൂപയാണ് ഈ വാച്ചിന്റെ വില.
ആസിഫ് അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ”ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം.
ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ റെസ്‌പെക്ട് ചെയ്യണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം” എന്നാണ് മമ്മൂട്ടി ആസിഫ് അലിയെ പ്രശംസിച്ച് പറഞ്ഞത്.

Leave a Reply

Your email address will not be published.

Previous post IFFK 2022 : രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം
Next post 16കാരിയെ പീഡിപ്പിച്ച ഡിവെെഎഫ്ഐ നേതാവിനെ കുറിച്ച് വീട്ടമ്മയുടെ വെളിപ്പെടുത്തൽ