
മനോരമ കൊലക്കേസ്: പ്രതി ആദം അലിയെ വീട്ടിലെത്തിച്ച് തെളിവെടുക്കും
തിരുവനന്തപുരം: മനോരമ കൊലക്കേസ്പ്രതി ആദം അലിയെ വീട്ടിലെത്തിച്ച ചോദ്യം ചെയ്യുമെന്ന് പോലീസ്. പ്രതി ആദം അലിയെ ചോദ്യം ചെയ്യുന്നതിനായി കോടതി പത്തു ദിവസത്തെക്ക് പൊലീസ് കസ്റ്റഡയിൽ വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.
കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും, കവർന്ന സ്വർണവും കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രതി ആദം അലി മനോരമയെ കിണറ്റിലേക്ക് വലിച്ചെറിയുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നത് കേസിനു നിർണായക തെളിവായി.
കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് മുങ്ങിയ പ്രതിയെ കേരള പോലീസ് പിടികൂടി തിരുവനന്തപുരത്തെത്തിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.