മദ്യപാനം ചോദ്യംചെയ്തതിന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് CITU-ക്കാരുടെ ക്രൂര മർദ്ദനം

നിലമേലില്‍ സി.ഐ.ടി.യു. പ്രവര്‍ത്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമ ഷാനിന് പരിക്കേറ്റു. 13 സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.

കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്തുവെച്ച് രണ്ട് സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം. കടയുടെ പിന്‍ഭാഗത്ത് വെച്ച് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. ആദ്യം ഒഴിഞ്ഞുപോകാന്‍ തയ്യാറാവാതിരുന്ന സി.ഐ.ടി.യു. പ്രവര്‍ത്തകരെ ജീവനക്കാര്‍ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ മറ്റ് സി.ഐ.ടി.യു. പ്രവര്‍ത്തകരെ കാര്യമറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

Leave a Reply

Your email address will not be published.

Previous post ചൂതാട്ടത്തില്‍ നിക്ഷേപിച്ച് വന്‍ലാഭം വാഗ്ദാനംചെയ്തു ലക്ഷങ്ങള്‍ തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍
Next post എംഎം മണിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി വി.കെ. ശ്രീകണ്ഠന്‍ എംപി.