മ​ണി​പ്പൂ​രി​ൽ മ​ണ്ണി​ടി​ച്ചി​ൽ; ഏ​ഴ് പേ​ർ മ​രി​ച്ചു, 55 പേ​രെ കാ​ണാ​താ​യി

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ഇം​ഫാ​ലി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലിൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 55 പേ​രെ കാ​ണാ​താ​യി. 13 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ജി​രി​ബാം-​ഇം​ഫാ​ൽ റെ​യി​ൽ​വേ പാ​ത നി​ർ​മി​ക്കു​ന്ന​തി​നി​ടെയാണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. റെ​യി​ൽ പാ​ത നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യം ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യ്ക്കായി സൈ​നി​ക​രെ​യും വി​ന്യ​സി​ച്ചി​രു​ന്നു. സൈ​നി​ക​രെ​യും മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യി​ട്ടു​ണ്ട്. സ്ഥ​ല​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും മ​ന്ദ​ഗ​തി​യി​ലാ​ണ്. ഹെ​ലി​കോ​പ്ട​ർ അ​ട​ക്കം ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

Leave a Reply

Your email address will not be published.

Previous post ഉദയ്‌പൂർ കൊലപാതകം; പ്രതികൾക്ക് ഐഎസ് ബന്ധം
Next post സോളാറിലേതുപോലെ സ്വർണക്കടത്തിലും സിബിഐ വരുമോ: വി ഡി സതീശന്‍