
ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പണയംവെക്കുന്നു, ഇടതുപക്ഷം പിന്തുടരുന്നത് ബി.ജെ.പിയുടെ പാത- ചെന്നിത്തല
വഴിയോര വിശ്രമകേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ കണ്ണായ ഭൂമി സ്വകാര്യ കമ്പനികളുടെ കയ്യിലേക്കെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതികളുടെ നടത്തിപ്പിനായി സര്‍ക്കാരിന്റെ ഭൂമി സ്വകാര്യകമ്പനികള്‍ക്ക് പണയപ്പെടുത്തുന്ന രീതിയില്‍ കരാര്‍ ഉണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതിയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വഴിയോര വിശ്രമകേന്ദ്രത്തിനായി മുപ്പത് സ്ഥലങ്ങളിലായി തെരഞ്ഞെടുത്ത 150 ഏക്കറിന് പുറമേ, ബ്രഹ്മപുരത്തെ വിവാദ കമ്പനിക്ക് മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് ഇതേ രീതിയില്‍ നാല് വര്‍ഷം മുമ്പ് 28 വര്‍ഷം പാട്ടത്തിനും പിന്നീട് ഭൂമി പണയപ്പെടുത്താനുമുള്ള കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് തങ്ങള്‍ എതിരാണ് എന്നു പറഞ്ഞു നടന്ന ഇടത് പക്ഷം ഇതില്‍ നയം വ്യക്തമാക്കണമെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടി പറയണമെന്നും രമേഷ് ചെന്നിത്തല പറഞ്ഞു.