ഭരണഘടന വിരുദ്ധപ്രസംഗം ; സജി ചെറിയാന്‍ എംഎല്‍എക്കെതിരെ അന്വേഷണം ആരംഭിച്ചു

തിരുവല്ല : ഭരണഘടന വിരുദ്ധപ്രസംഗം നടത്തിയ കേസില്‍ സജി ചെറിയാന്‍ എംഎല്‍എക്കെതിരെ കീഴ്‌വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസില്‍ പരാതിക്കാരനായ അഭിഭാഷകന്റെ മൊഴി തിരുവല്ല ഡിവൈഎസ്പി രേഖപ്പെടുത്തി.

കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് സജി ചെറിയാന് എതിരെയുള്ള പരാതിയില്‍ പോലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.കേസിലെ പരാതിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയലിനെ ഇന്നലെ രാത്രി തിരുവല്ല ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.

സജി ചെറിയാന്റെ പ്രസംഗത്തിനൊപ്പം അന്ന് മല്ലപ്പള്ളിയിലെ വേദിയില്‍ വേറെ ആരെങ്കിലും ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിഭാഷകന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സാക്ഷികള്‍ ആയിട്ടുള്ള തിരുവല്ല, റാന്നി എംഎല്‍എമാരുടെയും മൊഴി രേഖപ്പെടുത്തേണ്ടതുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

കേസിലെ പ്രതിയായ സജി ചെറിയാന്‍ എംഎല്‍എയുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. നിയമസഭാ സമ്മേളനത്തിനു ശേഷമാകും സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തുക എന്നാണ് പൊലീസ് പറയുന്നത്. അതിനുമുമ്പ് കേസിലെ മറ്റു നടപടിക്രമങ്ങള്‍ വേഗത്തില്‍ തീര്‍ക്കാനാണ് പൊലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

Leave a Reply

Your email address will not be published.

Previous post സഭാ ഭൂമി ഇടപാട് കേസ്; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് സർക്കാർ
Next post ‘കൊമ്പൻ ‘ വീണു : ബസിനു മുകളിൽ പൂത്തിരി കത്തിച്ചതിൽ കേസെടുത്ത പോലീസ്