
ഭരണഘടനക്കെതിരെ വിവാദ പരാമർശം : സജി ചെറിയനോട് മുഖ്യ മന്ത്രി വിശദീകരണം തേടി .
തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനോട് മുഖ്യമന്ത്രി വിശദീകരണം തേടി. വിഷയത്തില്‍ രാജ്ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. മന്ത്രി സജി ചെറിയാൻ വൈകിട്ട് മാധ്യമപ്രവർത്തകരെ കാണും .
എന്നാൽ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലയെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നുമാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞത് .ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും എന്നായിരുന്നു മന്ത്രിയുടെ പരാമർശം.