
ബോബി ചെമ്മണൂരിനെതിരെ മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട് :ആധുനിക ഇറച്ചിക്കട ഉൽഘാടനത്തിനെത്തിയ ബോബി ചെമ്മണൂർ ജീപ്പിന്റെ മുകളിൽ കയറിയിരുന്ന് യാത്ര ചെയ്തതിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കി ,അപകടകരമായി യാത്ര ചെയ്തതിനും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുകയും ചെയ്ത വകുപ്പിലാണ് കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുന്നത്. വാഹന ഉടമക്കെതിരെയും , വാഹനം ഓടിച്ചയാൾക്കെതിരെയും നടപടിയുണ്ടാകും . വാട്ട്സ്ആപ്പ് വഴി ലെഭച്ച പരാതിയെ തുടർന്നാണ് നടപടി.