ബൈക്കുകള്‍ കൂട്ടിയിടിച്ച് മറിഞ്ഞു; ബസിനടിയില്‍പ്പെട്ട് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇടക്കൊച്ചിയില്‍ ബസിനടിയില്‍ പെട്ട് കോളേജ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. ഇടക്കൊച്ചി അക്വീനാസ് കോളേജിലെ എം.എസ്.സി. വിദ്യാര്‍ഥി അബിന്‍ ജോയ് (22) ആണ് കോളേജിന് മുന്നിലുണ്ടായ അപകടത്തില്‍ മരിച്ചത്.

അബിന്‍ സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ മറ്റൊരു ബൈക്കിന്റെ ഹാന്‍ഡിലില്‍ കുരുങ്ങിയാണ് അപകടമുണ്ടായത്. മറിഞ്ഞുവീണ അബിനെ സ്വകാര്യബസ് ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.

Previous post വിഴിഞ്ഞം, ശബരിമല സമരങ്ങൾ: ഭരണവൈകല്യം കാരണമെന്ന് കെ.മുരളീധരൻ
Next post തിരുവന്തപുരം കഠിനംകുളത്ത് ഒരു കുടുംബത്തിലെ മുന്ന് പേർ തീകൊളുത്തി ആത്മഹത്യ ചെയ്തു