
ബിഹാറിൽ മഹാസഖ്യ സർക്കാർ
ന്യൂഡൽഹി: ബിഹാറിൽ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി മഹാസഖ്യ സർക്കാർ ബുധനാഴ്ച അധികാരമേല്‍ക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. ജെഡിയുവിനും ആർജെഡിക്കും 14 വീതം മന്ത്രിമാരുണ്ടാകും. മഹാസഖ്യത്തിന്റെ ഭാഗമായ കോൺഗ്രസിന് മൂന്ന് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കും.
മഹാസഖ്യത്തിൽ ഇടത് ഉൾപ്പെടെ ഏഴ് പാർട്ടികളാണുള്ളത്. സിപിഐ-എം എലി ന്റെ പന്ത്രണ്ടും സിപിഎം, സിപിഐ പാർട്ടികളുടെ രണ്ടു വീതം 16 എംഎൽ എമാരാണ് ഇടത് പാർട്ടികൾക്കുള്ളത്.