ബിരിയാണിവച്ച്,​ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധക്കാർ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, പൊലീസ് ലാത്തിചാർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രതിഷേധം. സെക്രട്ടേറിയേറ്റിലേക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രകോപനപരമായ മുദ്രാവാക്യമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഴക്കുന്നത്. സെക്രട്ടേറിയേറ്റിന്‍റെ അകത്തേക്ക് കടക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. ബിരിയാണിവച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചാണ് മഹിളാ കോൺഗ്രസിന്‍റെ പ്രതിഷേധം.

കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെയും കല്ലേറുണ്ടായി. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്വ‍‌ർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നത്.

Leave a Reply

Your email address will not be published.

Previous post സ​ത്യേ​ന്ദ​ർ ജെ​യ്നി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
Next post ചെള്ളുപനി, പ്രത്യേക സംഘം സന്ദര്‍ശിക്കും: മന്ത്രി വീണാ ജോര്‍ജ്