
ബിബിസി ഡോക്യുമെന്ററിയ്ക്ക് വേണ്ടി വാദിച്ചവര്‍ ഇപ്പോള്‍ സിനിമ നിരോധിക്കണം എന്ന് പറയുന്നു – അനില്‍ ആന്റണി
‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരേ കോണ്‍ഗ്രസും സിപിഎമ്മും എടുക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി. ഗുജറാത്ത് കലാപത്തെ ആസ്പദമാക്കിയുള്ള ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവരാണ് ഇപ്പോള്‍ സിനിമയ്ക്ക് എതിരെ രംഗത്തു വരുന്നതെന്നും അനില്‍ ആന്റണി.
‘ദ കേരള സ്റ്റോറി’ എന്ന ചിത്രം ചില പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്നങ്ങളെയാണ് ഉയര്‍ത്തിക്കാണിക്കുന്നതെന്ന് അനില്‍ ആന്റണി പറയുന്നു. ബിബിസിയുടെ ഡോക്യുമെന്ററി ഇറങ്ങിയപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ കോണ്‍ഗ്രസും സിപിഐഎമ്മുമാണ് ഇപ്പോള്‍ സിനിമ നിരോധിക്കണമെന്ന് മുറവിളി കൂട്ടുന്നതെന്നും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടം ഇടുങ്ങിയ കപട രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വിധേയമാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.