
ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി
ന്യൂ ഡൽഹി: ത്രിപുരയിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. മുഖ്യമന്ത്രിയാകനായി ഡോ. മണിക് സഹ രാജിവച്ചതിനെ തുടർന്നാണ് ഒഴിവ് വന്ന സീറ്റിലേക്കാണ് ബിപ്ലബ് ദേബ് മത്സരിക്കുന്നത്. ബിപ്ലബ് കുമാർ ദേബിനെ ഹരിയാനയുടെ പ്രഭാരിയായി ബിജെപി നിശ്ചയിച്ചിരുന്നു. മുൻ ധനമന്ത്രി ഭാനുലാൽ സഹയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണി സ്ഥാനാർഥി.