ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങു

അതിശക്തമായ ബിപോർജോയ് ( Biparjoy) ചുഴലിക്കാറ്റ്‌ വടക്ക്-കിഴക്കൻ അറബിക്കടലിനു മുകളിൽ അതിതീവ്രചുഴലിക്കാറ്റായി ( Very Severe Cyclonic Storm ) ശക്തികുറഞ്ഞു.

ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിയിൽ സഞ്ചരിച്ചു തുടർന്ന് വടക്ക്-വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര & കച്ച് അതിനോട് ചേർന്നുള്ള പാകിസ്ഥാൻ തീരത്ത് മണ്ഡവി ( ഗുജറാത്ത്‌ ) ക്കും കറാച്ചിക്കും ഇടയിൽ ജാഖു പോർട്ടിനു സമീപം ജൂൺ 15 ന് വൈകുന്നേരത്തോടെ പരമാവധി 150 km/ hr വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത.

അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published.

Previous post ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരോട് ഉടന്‍ രാജ്യം വിട്ടുപോകാന്‍ നിര്‍ദേശിച്ച് ചൈന
Next post ടിക്കറ്റ് കൊള്ള; വ്യോമയാനമന്ത്രിയുടെ വാദം പൊളിച്ചടുക്കി കെ.സി.വേണുഗോപാല്‍