
ബിജെപിയില്‍ അവഗണന: സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്, എം.വി.ഗോവിന്ദനെ കണ്ടു
സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനന് സിപിഎമ്മിലേക്ക്. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് കൈമാറുമെന്ന് എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ടശേഷം രാജസേനന് പറഞ്ഞു.
രാഷ്ട്രീയക്കാരന് എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയില്‍നിന്നു നേരിട്ടത്. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ നല്ല പാര്‍ട്ടി സിപിഎം ആണെന്നും രാജസേനന് പറഞ്ഞു. ബിജെപിയില്‍ ചേര്‍ന്ന രാജസേനന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. 20,294 വോട്ടുകള്‍ നേടി.
