ബസ് മുന്നോട്ടെടുക്കുന്നതിനിടയിൽ അപകടം ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചിയിൽ ബസിടിച്ച് വീട്ടമ്മ മരിച്ചു. കളമശേരി സ്വദേശിനി 43 വയസുളള ലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഒൻപതരയോടെ എറണാകുളം ലിസി ജംങ്ഷനിലാണ് അപകടം. റോഡ് മുറിച്ചു കടന്ന് വന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന ബസിനോട് ചേ‍ർന്ന് മുന്നിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമിച്ചു. ഈ സമയം ബസ് മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ബസിന്‍റെ അടിയിലേക്ക് വീണ ലക്ഷ്മി സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. പോണേക്കര റൂട്ടിലോടുന്ന സ്വകാര്യ ബസിടിച്ചാണ് അപകടം.

Leave a Reply

Your email address will not be published.

Previous post ഇ .ചന്ദ്രശേഖരൻ നെ ആക്രമിച്ച കേസിൽ കൂറുമാറി സിപിഎം പ്രവർത്തകർ; വിമർശനവുമായി സിപിഐ
Next post മടലുകൊണ്ട് ബാറ്റുണ്ടാക്കിയ നാലാം ക്ലാസ്സുകാരി ഇന്ന് ലോകകപ്പ് ജേതാവ്