
ബക്കറ്റ് പിരിവിന്റെ പുതിയൊരു ഫോമാണ് സ്‌പോണ്‍സര്‍ഷിപ്പ്, ലോക കേരള സഭ ധൂര്‍ത്തും അഴിമതിയും; രമേശ് ചെന്നിത്തല
ലോക കേരളസഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.
‘ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തില്‍ ലോക കേരള സഭ കൊണ്ട് പ്രവാസികള്‍ക്ക് ഒരു പ്രയോജനവും ഇല്ല. ഇതില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറണം. സ്‌പോണ്‍സര്‍ഷിപ്പ് അവസാനിപ്പിക്കണം.ഈ പണപ്പിരിവ് ആര് പറഞ്ഞിട്ടാണ്. മുഖ്യമന്ത്രിയറിയാതെ ഇങ്ങനെയൊരു സംഭവം നടക്കില്ല. ബക്കറ്റ് പിരിവിന്റെ പുതിയൊരു ഫോമാണ് സ്‌പോണ്‍സര്‍ഷിപ്പ്. ഇത് കേരളത്തിന് അപമാനമാണ്. ഇതില്‍ നിന്ന് പിന്മാറണം.’- ചെന്നിത്തല പറഞ്ഞു.
അതേസമയം ലോക കേരള സഭയിലെ പണപ്പിരിവിനെ സിപിഎം നേതാവ് എ കെ ബാലന്‍ ന്യായീകരിച്ചു. പണപ്പിരിവില്‍ തെറ്റില്ലെന്നും ലണ്ടന്‍ സമ്മേളനത്തിലും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.