
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകില്ല; മുഖ്യമന്ത്രി
ബ്രഹ്‌മപുരം പ്ലാന്റിലെ തീ ബുധനാഴ്ച രാത്രിയോടെ പൂര്‍ണമായും അണയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലോഗം തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനം.
എല്ലാ ഫ്‌ലാറ്റുകളിലും കോളനികളിലും ഉറവിട മാലിന്യസംസ്‌കരണം കര്‍ശനമാക്കണം. ജൈവ മാലിന്യ സംസ്‌കരണത്തിന് വിന്‍ഡ്രോ സംവിധാനം അടിയന്തരമായി റിപ്പയര്‍ ചെയ്യണം. ബ്രഹ്‌മപുരത്തേക്ക് റോഡ് സൗകര്യം ഉറപ്പാക്കണമെന്നും പ്രദേശത്തെ ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ അധികൃതര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ഇതിനായി മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.