പ്ലസ് വൺ പ്രവേശനം: വ്യാഴം മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : പ്ലസ് ഒന്നു പ്രവേശനത്തിനായി വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി.ശിവൻകുട്ടി. മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കിൽ താൽക്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കും.

ബോണസ് പോയിന്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കില്ല. നീന്തലിനുൾപ്പെടെ മികവിന്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം. ബോണസ് പോയിന്റിലുൾപ്പെടെ തീരുമാനം വൈകുന്നതു മൂലം എസ്എസ്എൽസി പരീക്ഷാഫലം വന്നു മൂന്നാഴ്ചയോളമായിട്ടും പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കാനായിട്ടില്ല.

Leave a Reply

Your email address will not be published.

Previous post തെരുവുനായ ആക്രമണം: അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം പദ്ധതി കാര്യക്ഷമമല്ലെന്ന് ആക്ഷേപം
Next post ഇന്ത്യൻ ഭരണഘടനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി സജി ചെറിയാൻ