
പ്രീതീക്ഷ മങ്ങിയ ” ഗോൾഡ് “
ഏഴു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡ് തീയ്യേറ്ററുകളിൽ എത്തിയത്. പല കാരണങ്ങൾ കൊണ്ട് കുറെ കാലമായി ചിത്രത്തിൻറെ റിലീസ് മാറ്റുകയായിരുന്നു. എന്നാൽ ചിത്രം കാര്യമായ ചലനം ബോക്സോഫീസിൽ ഉണ്ടാക്കിയില്ലെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ.
കാര്യമായ പുതുമ സിനിമയ്ക്ക് ഇല്ല എന്ന് നിരീക്ഷകർ വിലയിരുത്തുന്നു കാര്യമാത്ര പ്രസക്തമായ കഥാതന്തുവോ അഭിനയ മികവോ സിനിമയ്ക്ക് ഇല്ല എന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത് . കഥ വലിച്ചുനീട്ടി പറയുന്ന രീതിയാണ് സിനിമയ്ക്ക് ഉള്ളത് എന്നും പ്രേക്ഷകർ പറയുന്നു.