പ്രവർത്തന മികവിൽ ഒന്നാം സ്ഥാനം നേടി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച സഹകരണ സംഘത്തിനുള്ള അവാര്‍ഡ് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്. സഹകരണ ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വി എന്‍ വാസവനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഏറ്റവും കുറഞ്ഞ നിരക്കിൽ ഭവന വായ്പകൾ ലഭ്യമാക്കുക മാത്രമല്ല, വായ്പ എടുത്ത ഒരംഗം ഏതെങ്കിലും സാഹചര്യത്തിൽ മരണപ്പെട്ടാൽ അയാളുടെ വായ്പാ ബാക്കി പൂർണ്ണമായും എഴുതി തള്ളുമെന്ന പ്രത്യേകതയും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിനുണ്ടെന്ന് മന്ത്രി പറഞ്ഞു.

കെയര്‍പ്ലസ് , കെയര്‍ ക്യാപ്സ് തുടങ്ങി എല്ലാ അംഗങ്ങൾക്കും 20 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്ന തരത്തില്‍ സംഘം നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്.

സഹകാരികളുടേയും, സംഘം ജീവനക്കാരുടേയും ആത്മാർത്ഥമായ പിന്തുണയും സഹകരണവുമാണ് ഇത്തരം ഒരു അംഗീകാരം ലഭിക്കാൻ സാഹചര്യം ഒരുക്കിയതെന്ന് പോലീസ് ഹൗസിങ്ങ് സഹകരണ സംഘം പ്രസിഡന്‍റ് മനോജ് എബ്രഹാം IPS, വൈസ് പ്രസിഡന്‍റ് സി ആര്‍ ബിജു, സെക്രട്ടറി സാലിമോള്‍ കോശി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous post എകെജി സെന്‍ററിനെതിരായ അക്രമം; അപലപിച്ച് എംഎം ഹസ്സന്‍
Next post വെറും 250 രൂപയ്ക്ക് തിരുവനന്തപുരത്ത് എ സി താമസം