
പ്രവാചകനെതിരായ പരാമര്‍ശം: ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍
ബിജെപി നേതാക്കളുടെ പ്രവാചകനെതിരായ പരാമര്‍ശം ആഗോളതലത്തില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. വിവാദം മോദി സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല.
വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി ആവശ്യമായ നടപടി എടുക്കുമെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.
ബിജെപി നേതാക്കളുടെ മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ അപലപിച്ച് 15 രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്നും വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ചാനല്‍ചര്‍ച്ചയ്ക്കിടെ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തിയതിന് ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയെയും ബിജെപി നേതാവ് നവീന്‍ ജിന്‍ഡാലിനെയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.