
പ്രമേഹം നിയന്ത്രിക്കാന്‍ ഈ സാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രമേഹരോഗികള്‍ അവരുടെ ഭക്ഷണക്രമത്തില്‍ പ്രധാനമായി ഉള്‍പ്പെടുത്തേണ്ട ഭക്ഷണസാധനങ്ങള്‍ ഇവയാണ്.
ബ്രോക്കോളി
ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇതില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. കൂടാതെ ഇതില്‍ സള്‍ഫോറാഫേന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. അത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഇലക്കറികള്‍
സ്പിനാച്. കാലെ, സ്വിസ് ചാര്‍ഡ് തുടങ്ങിയ ഇലക്കറികള്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. അതിനാല്‍ ഈ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ സലാഡുകളാക്കി കഴിക്കുകയോ ചെയ്യുന്നത് വളരെ നല്ലതാണ്.

ബെല്‍ പെപ്പര്‍
ബെല്‍ പെപ്പറില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവാണ്. കൂടാതെ ഇതില്‍ നാരുകളും വിറ്റാമിന്‍ എ, സി, ആന്റിഓക്‌സിഡന്റും ഉണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

തക്കാളി
തക്കാളിയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. ആന്റിഓക്‌സിഡന്റായ ലൈക്കോപീന്‍ ധാരാളമുണ്ട്. പ്രമേഹമുള്ളവര്‍ക്ക് ഇത് ഗുണം ചെയ്യും

വെള്ളരിക്ക
വെള്ളരിക്കയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കൂടാതെ ശരീരത്തിന് ജലാംശം നല്‍കുന്നു.