
പ്രതിരോധ ജാഥയ്ക്ക് മണല്‍ കടത്തുകാരനോട് പണം ചോദിക്കുന്ന CPM ബ്രാഞ്ച് സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്
സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് പണം ആവശ്യപ്പെട്ട് മണല്‍കടത്തുകാരന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. പത്തനംതിട്ട പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണ്‍ മാത്യുവിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. 3,000 രൂപ നല്‍കാമെന്ന് മണല്‍കടത്തുകാരന്‍ പറയുമ്പോള്‍ തന്റെ ദാനം വേണ്ടെന്നും 15,000 രൂപ വേണമെന്നും അരുണ്‍ ആവശ്യപ്പെടുന്നു.
മണല്‍ക്കടത്തുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്ക് നേരിട്ട് അറിയാമെന്ന് അരുണ്‍ മാത്യു പറയുന്നു. പോലീസിന് പണം നല്‍കിയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. രാത്രി കാലങ്ങളില്‍ നദിയിലിറങ്ങി മണല്‍ വാരാന്‍ നിങ്ങളുടെ സംഘാംഗങ്ങള്‍ എത്തുമ്പോള്‍ തന്നെ തനിക്ക് വിവരം ലഭിക്കുന്നുണ്ടെന്നും മണല്‍കടത്തുകാരനുമായുള്ള സംഭാഷണത്തിനിടെ അരുണ്‍ പറയുന്നു.
മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ ശകലമാണ് പുറത്തുവന്നത്. ഫോണ്‍ സംഭാഷണത്തിന്റെ അവസാനംവരെ ഇരുവരും തമ്മിലുള്ള തര്‍ക്കമുണ്ടാവുന്നുണ്ട്