പ്രതിഫലം വേണ്ടെന്ന് പറഞ്ഞാണ് ബാല വന്നത്; ഇപ്പോള്‍ കാണിക്കുന്നത് പബ്ലിസിറ്റി സ്റ്റണ്ടെന്ന് ; ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്‍ പ്രതിഫലം തരാതെ പറ്റിച്ചെന്ന നടന്‍ ബാലയുടെ ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല ആരോപിച്ചത്. ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ വിനോദ് മംഗലത്ത് എത്തിയിരിക്കുകയാണ്.
”ഷഫീഖിന്റെ സന്തോഷം എന്ന സിനിമയില്‍ ബാല വരുന്നത് ഉണ്ണി മുകുന്ദന്‍ നിര്‍ദ്ദേശിച്ചിട്ടാണ്. ആദ്യത്തെ കാസ്റ്റിംഗില്‍ ബാല ഉണ്ടായിരുന്നില്ല. ആ കഥാപാത്രം ചെയ്യാനിരുന്നത് മനോജ് കെ ജയനായിരുന്നു. മനേജേട്ടന്‍ യുകെയിലായതിനാലാണ് ഉണ്ണി മുകുന്ദന്‍ ബാലയെ നിര്‍ദ്ദേശിക്കുന്നത്. ബാലയ്ക്ക് എത്രയായിരിക്കും പ്രതിഫലമെന്ന് ഞാന്‍ ഉണ്ണി മുകുന്ദനോട് ചോദിച്ചിരുന്നു. എന്റെ സുഹൃത്താണെന്നും പ്രതിഫലത്തിന്റെ കാര്യം വരില്ലെന്നും നമ്മള്‍ക്ക് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്” എ്ന്നാണ് വിനോദ് മംഗലത്ത് പറയുന്നത്.

”പിന്നീട് മേപ്പടിയാന്‍ എന്ന സിനിമയുടെ സക്‌സസ് പാര്‍ട്ടിയ്ക്ക് ബാല വരികയും അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് എന്നോട് ബാല പറഞ്ഞത്, ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് എനിക്ക് പ്രതിഫലം വേണ്ട, എന്റെ കുടുംബത്തില്‍ നിന്നുമുള്ള സിനിമയാണ് എന്നായിരുന്നു. ബാല നിര്‍മ്മിച്ചൊരു സിനിമയില്‍ ഉണ്ണി പ്രതിഫലം വാങ്ങാതെ അഭിനയിച്ച ചരിത്രമുണ്ട്, അതിനാല്‍ ഞാന്‍ ചെയ്യുന്നൊരു പ്രത്യുപകാരമാണിത്. എനിക്ക് പ്രതിഫലം വേണ്ട എന്നാണ് ബാല പറഞ്ഞത്.” എന്നും വിനോദ് പറയുന്നു.

Leave a Reply

Your email address will not be published.

Previous post ആസ്തിയുടെ കണക്ക് പുറത്ത് വിട്ട് ബാല, നാണമില്ലേന്ന് ആരാധകരും
Next post മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ എട്ട് വയസുകാരൻ മരിച്ചു