
പ്രഗ്‌നൻസി കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം
ഗർഭിണിയാണോ എന്ന് അറിയുന്നതിന് മുൻപ് സ്ത്രീകളിൽ മാനസികമായി സമ്മർദ്ദമുണ്ടാകുമെന്നത് ശാസ്ത്രീയമായി തെളിഞ്ഞ ഒന്നാണ്. എന്നാൽ, പ്രഗ്‌നൻസി കിറ്റിന്റെ ഉപയോഗം ഈ സമ്മർദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടുമെന്നും വിദഗ്ധർ പറയുന്നു. മാർഗനിർദ്ദേശങ്ങൾ പാലിച്ച് കൃത്യമായി ഉപയോഗിച്ചാൽ മാത്രമേ പ്രഗ്‌നൻസി കിറ്റ് ഉപകാരപ്രദം എന്ന് പറയാൻ സാധിക്കൂ. അതിന് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്നും വിദഗ്ധർ പറയുന്നു.
സാധാരണ ലഭിക്കുന്ന പ്രഗ്‌നൻസി കിറ്റ് കൊണ്ട് പരിശോധന നടത്താൻ മൂത്രമാണ് ഉപയോഗിക്കുന്നത്. ആർത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായി എന്ന് വരില്ല. അല്ല ഫലം പോസിറ്റീവാണെങ്കിൽ മൂന്നാഴ്ച്ച മുൻപ് തന്നെ ഗർഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം.
ആർത്തവം മുടങ്ങി 72 മണിക്കൂറിനകം പരിശോധന നടത്തുന്നത് ഉത്തമം. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. കിറ്റുകൾക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവിൽ ഫെറമോൺ മൂത്രത്തിൽ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച് ദിവസം കാത്തിരുന്നാൽ ഫെറമോണിന്റെ അളവ് ശരീരത്തിൽ വർദ്ധിക്കും. രാവിലെ ഉണർന്നെണീറ്റ ഉടൻ പരിശോധന നടത്തിയാൽ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധർ പറയുന്നു.