പൊറോട്ട കഴിച്ച പെൺകുട്ടി മരിച്ചു

പൊറോട്ട കഴിച്ചതിനെത്തുടർന്നുണ്ടായ അലർജിക്ക് ചികിത്സയിലായിരുന്ന വിദ്യാ‌ർഥിനി മരിച്ചു. താന്നിക്കണ്ടം സ്വദേശിയായ വെളിയത്തുമാരിയിൽ സിജുവിൻറെ മകൾ നയൻ മരിയയാണ് (16) മരിച്ചത്.

വാഴത്തോപ്പ് സെയ്‌ൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ ബയോളജി സയൻസ് വിദ്യാർഥിനിയാണ്. മൈദ, ഗോതമ്പ് എന്നിവയോട് അലർജി ഉള്ളതിനാൽ ദീർഘനാളായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടർന്ന് കുട്ടിക്ക് ചെറിയതോതിൽ ഇത്തരം ഭക്ഷണങ്ങൾ നൽകാൻ ഡോക്ടർ നിർദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ചപ്പോൾ കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ, വ്യാഴാഴ്ച വൈകീട്ട് പൊറോട്ട കഴിച്ചപ്പോൾ നയൻ മരിയ കുഴഞ്ഞുവീണു. ഉടനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.
അമ്മ ലിൻസി, സഹോദരൻ: നവീൻ. സംസ്കാരം ശനിയാഴ്ച രണ്ടിന് വാഴത്തോപ്പ് കത്തീഡ്രൽ സെമിത്തേരിയിൽ.

Leave a Reply

Your email address will not be published.

Previous post ഇനി ​ഗന്ധർവൻ; ഉണ്ണി മുകുന്ദൻ നായകനാവുന്ന ‘​ഗന്ധർവ ജൂനിയർ’ തുടങ്ങി
Next post മലയാളം സർവകലാശാല വിസി നിയമനം; ഗവർണറെ മറികടന്ന് സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ