പൊതുവേദിയിൽ പെൺകുട്ടിയെ വിളിച്ചുവരുത്തി അപമാനിച്ച സംഭവത്തിൽ സമസ്ത് നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ഗവർണർ ആരിഫ്
മുഹമ്മദ് ഖാൻ.

തിങ്കളാഴ്ച മലപ്പുറത്ത് നടന്ന സമസ്തയുടെ സമ്മേളനത്തിൽ ഉയർന്ന മാർക്കുകൾ നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങിൽ 15 വയസ്സുള്ള പെൺകുട്ടി സ്റ്റേജിലേക്ക് കയറി വന്നതിനെ സമസ്ത നേതാവ്
എതിർക്കുകയും,പെൺകുട്ടികൾ ഇത്തരം വേദിയിലേക്ക് കയറിവാരാൻ പാടില്ലെന്നും, അത് സമസ്തയ്ക്ക് ചേർന്നതല്ലെന്നും സമസ്ത നേതാവ് പറഞ്ഞത്.

എന്നാൽ സമസ്ത നേതാവിന്റെ ഇത്തരം
നടപടികളോട് എതിർപ്പ് പ്രകടിപ്പിച്ച മാധ്യമങ്ങളോട് ഗവർണർ സംസാരിച്ചു. ഇത്തരം നടപടികൾ
കേരളം പോലൊരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും,
ഇത്തരം സംഭവങ്ങൾ ആണ്
ഇസ്ലാമോഫോബിയ വളർത്തുവാൻ കാരണമാകുന്നതെന്ന് ഗവർണർ
അഭിപ്രായപ്പെട്ടത്. ഇത്തരക്കാർക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കണം അദ്ദേഹം പറഞ്ഞു.

സമസ്തയുടെ സമ്മേളനത്തിലെ ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇത്തരമൊരു സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയ പാർട്ടികളും പ്രതികരിച്ചിരുന്നില്ല.

Leave a Reply

Your email address will not be published.

Previous post ഹാർദിക്‌ പട്ടേൽ കോൺഗ്രസ്‌ വിട്ടു
Next post ഗ്യാന്‍വാപി: സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട പ്രൊഫസര്‍ അറസ്റ്റ്