
പൊട്ടിവീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ
ഭരതന്നൂർ : പൊട്ടിവീണ ലൈൻ കമ്പിയിൽ ചവിട്ടി യുവാവ് മരിച്ച നിലയിൽ . ഇന്നലെ രാത്രിയിലാണ് സംഭവം.അജിമോൻ (40) ആണ് മരിച്ചത് . ഇന്ന് രാവിലെ അതു വഴി വന്ന കാൽനടക്കാരനാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ദ്രവിച്ച കമ്പി പൊട്ടിവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം . ലൈൻ കമ്പിയോട് ചേർന്നുള്ള മരക്കൊമ്പുകൾ വെട്ടിമാറ്റിയിട്ടില്ല. കെ എസ് ഇ ബി ക്ക് പലതവണ പരാതി നൽകിയിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചിരുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത് .

പാടവരമ്പതാണ് ലൈൻ കമ്പി പൊട്ടി വീണത് . അതിന്റെ അടുത്തായി ഒഴുകുന്ന ചെറിയ തോട്ടിൽ നിന്ന് വെള്ളം കുടിക്കാനായി എത്തിയ മരപ്പട്ടിയും തോട്ടിൽ ഉണ്ടായിരുന്ന തവളകളും മീനുകളും ഷോക്കേറ്റു ചത്തുപൊങ്ങി. ധാരാളം കുട്ടികളും ജോലിക്കുപോകുന്നവരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണിത് . ലൈൻ കമ്പി പൊട്ടി വീണത് രാത്രിയായതിനാൽ വലിയ അപകടങ്ങൾ ഒഴിവായി എന്നാണ് നാട്ടുകാർ പറയുന്നത് .