പൂവച്ചൽ ഖാദർ രചനാ പുരസ്കാരം കവി റഫീക്ക് അഹമ്മദിന്

തിരുവനന്തപുരം: ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റും , ജി ദേവരാജൻ മാസ്റ്റർ സംഗീത അക്കാഡമി ദേവരാഗപുരവും സംയുക്തമായി ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ രചനാ പുരസ്കാരത്തിന് കവി റഫീക്ക് അഹമ്മദ് അർഹനായി. മലയാള ചലച്ചിത്ര ഗാനശാഖയ്ക്കും മലയാള കവിതയ്ക്കും റഫീക്ക് അഹമ്മദ് നൽകിക്കൊണ്ടിരിക്കുന്ന സമഗ്ര സംഭാവനകളെ മുൻനിറുത്തിയാണ് അവാർഡ് നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അംഗങ്ങളായ റ്റി.പി ശാസ്തമംഗലം, പ്രമോദ് പയ്യന്നൂർ, ബി. റ്റി അനിൽകുമാർ. സതീഷ് രാമചന്ദ്രൻ എന്നിവർ അറിയിച്ചു. ജൂലായ് 10ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം ഭാരത് ഭവൻ ശെമ്മാങ്കുടി ഹാളിൽ വച്ച് നടക്കുന്ന പൂവച്ചൽ ഖാദർ സ്മൃതി സന്ധ്യയിൽ വച്ച് കവി പ്രഭാ വർമ്മ അവാർഡ് നൽകും. സാംസ്കാരിക വകുപ്പ് മുൻ ഡയറക്ടർ റ്റി .ആർ സദാശിവൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പണ്ഡിറ്റ് രമേശ് നാരായണൻ , പ്രൊഫ. അലിയാർ , റ്റി പി ശാസ്തമംഗലം , എം രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ‘ഇതിലേ ഏകനായ് എന്ന ഗാനസന്ധ്യ അരങ്ങേറും.

Leave a Reply

Your email address will not be published.

Previous post ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ്: മന്ത്രി വീണാ ജോര്‍ജ്ജ്, ഗ്രീന്‍, ബ്ലൂ, യെല്ലോ കാറ്റഗറികള്‍. 519 ഹോട്ടലുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി
Next post പീഡനപരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം