പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങ് ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​യാ​യി​രു​ന്നി​ല്ലെ​ന്ന് വി.​ഡി.സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: പു​സ്ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങ് ആ​ര്‍​എ​സ്എ​സ് പ​രി​പാ​ടി​ അല്ലെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് വി ഡി സാധീശൻ . ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിൽ വിമർശനം ഉയർന്ന സാഹചര്യത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം . ഭാരതീയ വിചാര കേന്ദ്രം ഡയറക്ർ ആയിരുന്ന പി പരമേശ്വരന്‍റെ പുസ്തക പ്രകാശന ചടങ്ങ് ആർ എസ് എസ് പരിപാടിയായിരുന്നില്ല. സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും എന്ന പുസ്തകപ്രകാശന ചടങ്ങിലാണ് പങ്കെടുത്തത്. ഈ പുസ്തകം ആദ്യം പ്രകാശനം ചെയ്തത് അന്ന് പ്രതിപക്ഷ നേതാവ് ആയിരുന്ന വി എസ് അച്യുതാനന്ദൻ ആയിരുന്നു. തനിക്കെതിരെ ഇപ്പോൾ ഉയരുന്ന വിമർശനം വി എസിനും ബാധകമാണെന്ന് വി ഡി സതീശൻ പറഞ്ഞു.

പി.പ​ര​മേ​​ശ്വ​ര​നെ ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യി മാ​ത്രം കാ​ണാ​നാ​കി​ല്ല. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോൾ ഋഷി തുല്യമായ ജീവിതം നയിച്ച ആൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോലും വിശേഷിപ്പിച്ചത്. തന്നെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചത് വീരേന്ദ്ര കുമാർ ആണെന്നും ആർ വി ഒരു ആർ എസ് എസുകാരനും സംഘപരിവാറുകാരനും വർഗീയവാദിയും പേടിപ്പിക്കാൻ വരേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ബാബു എന്ന് പറവൂരിൽ വന്നു എന്നത് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഹായം ആവശ്യപ്പെട്ട് വി ഡി സതീശൻ ആർ എസ് എസ് നേതാക്കളെ കണ്ടിട്ടുണ്ടെന്നായിരുന്നു ആർ വി ബാബുവിന്‍റെ ആരോപണം

Leave a Reply

Your email address will not be published.

Previous post ദിലീപ് നിരപരാധി എന്ന് ആർ ശ്രീലേഖ : കൊടതിയലക്ഷ്യ നടപടി ആരംഭിക്കും
Next post കോളേജിന്റെ മുകളിൽ നിന്ന് വിദ്യാർത്ഥി ചാടി