
പീഡന കേസിൽ ഉണ്ണി മുകുന്ദൻ കോടതിയിലേക്ക്; കേസ് റദ്ദാക്കണമെന്ന് നടൻറെ ഹർജി
പീഡനശ്രമക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹർജി സമർപ്പിച്ചു. ഉണ്ണി മുകുന്ദനു വേണ്ടി ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലെ ആരോപണ വിധേയനായ അഡ്വ. സൈബി ജോസാണ് ഹാജരായത്. നിലവിൽ ഉയർന്നു വരുന്ന ആരോപണങ്ങൾ വ്യാജമാണെന്നും പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് തയ്യറാണെന്ന് അറിയിച്ചതായും സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി.
ഉണ്ണിമുകുന്ദനെതിരായ പീഡനാരോപണ കേസിൽ ജാമ്യം നേടാൻ പരാതിക്കാരിയുടെ പേരിൽ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയതെന്നുള്ളത് പച്ചക്കള്ളമാണെന്നും മാധ്യമങ്ങൾ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും സൈബി കോടതിയിൽ വാദിച്ചു.
സിനിമയുടെ കഥ പറയാനെത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ പരാതി. 2017 ആഗസ്റ്റ് 23നാണ് കേസിന് ആസ്പദമായ സംഭവം. കോട്ടയം സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വിദേശത്താണ് ഇവരുടെ കുടുംബം താമസിച്ചിരുന്നത്. ഒരു കമ്പനിയില്‍ എച്ച്ആര്‍ വകുപ്പില്‍ ജോലി ചെയ്യുകയായിരു യുവതി രണ്ട് കഥകള്‍ അവര്‍ എഴുതിയിരുന്നു. ഉണ്ണി മുകുനന്ദന്റെ ഡേറ്റ് കിട്ടിയാല്‍ സിനിമയാക്കാം എന്നാണ് നിര്‍മ്മാണ കമ്പനി തീരുമാനം വന്നത്.
ഇതിനെ തുടര്‍ന്നാണ് യുവതി കൊച്ചിയില്‍ വന്നത്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ വച്ച് കഥ കേട്ട ശേഷം ഉണ്ണി മുകുന്ദന്‍ തിരക്കഥ ആവശ്യപ്പെട്ടുവെന്നും മറ്റൊരിക്കല്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന് പറഞ്ഞ് ഇറങ്ങാന്‍ ഒരുങ്ങവെയാണ് തന്നെ അപമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു.