
പീഡനപരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം
തിരുവനന്തപുരം: പീഡന പരാതിയിലെടുത്ത കേസില്‍ പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. വാദം പൂര്‍ത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത് . മത വിദ്വേഷ പ്രസംഗ കേസ്സിലും കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച കേസിലും പ്രതിയാണ് പി സി ജോര്‍ജ്ജെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍റെ വാദം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി മുഖവിലയ്‌ക്കെടുത്തില്ല. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം കോടതി ശരിവച്ചു.