പാലക്കാട് സ്വകാര്യബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 40ൽ കൂടുതൽ പേർക്ക് പരിക്കേറ്റു

പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൂനത്തറ ആശദീപം ബസ് സ്റ്റോപ്പിലാണ് വെച്ചാണ് അപകട ഉണ്ടായത്.

രണ്ട് ബസുകളിലുമായി ഉണ്ടായിരുന്ന 40 ൽ കൂടുതൽ ആളുകൾക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രികളിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. വളവിൽ വെച്ച് നേർക്കുനേർ ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

Leave a Reply

Your email address will not be published.

Previous post ‘ബിജെപി വിട്ട് സിപിഎമ്മിൽ പോകുന്നത് കിണറ്റിൽ ചാടുന്നതിന് തുല്യം’ എഎൻ രാധാകൃഷ്ണൻ
Next post ചെറിയ ഉള്ളിയും പച്ചമുളകും ചതച്ചു ചേർത്ത അടിപൊളി ബീഫ് ചില്ലി റോസ്റ്റ്; തയാറാക്കാം