
പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനം; പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നായതിനാല്‍ ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയെന്ന് ഇ.പി ജയരാജന്‍
പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ്ട്രപതിക്കാണ് യോഗ്യതയുള്ളതെന്നും പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടാണ് ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതെന്നും ആരോപിച്ച് ഇ.പി ജയരാജന്‍. ഈ കാരണം കൊണ്ടാണ് പ്രതിപക്ഷം ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കേന്ദ്രത്തിന്റേത് ഫാസിസ്റ്റ് രീതിയാണെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
ഇന്ന് രാവിലെ 10 മണിക്കായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. ചെങ്കോല്‍ സ്ഥാപിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ഫലകവും അനാച്ഛാദനം ചെയ്തു. ചെങ്കോല്‍ സ്ഥാപിച്ചതിന് ശേഷം നിര്‍മാണ തൊഴിലാളികളേയും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരിച്ചു. പുതിയ പാര്‍ലമെന്റ് നിര്‍മിച്ച തൊഴിലാളികളുടെ പ്രതിനിധികളുടെ അടുത്തെത്തി പ്രധാനമന്ത്രി ആദരവ് അറിയിക്കുകയായിരുന്നു.